'സമസ്ത ഇടതുപക്ഷത്തിനൊപ്പമെന്നത് സി.പി.എം പ്രചാരണം: എം.എം ഹസ്സൻ
10:50:00
0
കോഴിക്കോട്: സമസ്തയിലെ ഒരു വിഭാഗം ഇടതുപക്ഷത്തിനൊപ്പം എന്നത് സി.പി.എം പ്രചാരണം മാത്രമാണെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഹസന്റെ പ്രതികരണം. സമസ്‌ത ഏതെങ്കിലും പാർട്ടിയുടെ സ്ഥാനാർഥിക്ക് പിന്തുണ കൊടുക്കില്ല. സംസ്ഥാനത്ത് 20 സീറ്റിലും യു.ഡി.എഫ് വിജയിക്കുമെന്നും എം.എം ഹസ്സൻ പറഞ്ഞു. കോഴിക്കോട് സമസ്ത ആസ്ഥാനത്ത് ജിഫ്രി തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജിഫ്രി തങ്ങളുമായി നടത്തിയത് സൗഹൃദ കൂടിക്കാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
Tags
Post a Comment
0 Comments