Type Here to Get Search Results !

Bottom Ad

ഉദ്ഘാടനത്തിന് പിന്നാലെ അപകടം; തലശ്ശേരി- മാഹി ബൈപാസിൽ നിന്ന് താഴേക്കു വീണ വിദ്യാർത്ഥി മരിച്ചു


ഉദ്ഘാടനത്തിന് പിന്നാലെ തലശ്ശേരി- മാഹി ബൈപാസിൽ അപകടം. ബൈപാസിലെ രണ്ടു മേൽപ്പാതകൾക്കിടയിലെ വിടവിലൂടെ താഴേക്കു വീണ വിദ്യാർത്ഥി മരിച്ചു. തോട്ടുമ്മൽ പുല്ല്യോട് റോഡ് ജന്നത്ത് ഹൗസിൽ മുഹമ്മദ്‌ നിദാൻ (18) ആണ് മരിച്ചത്. നിട്ടൂർ ബാലം ഭാഗത്താണ് അപകടം ഉണ്ടായത്. ഇന്നലെ ആയിരുന്നു ബൈപ്പാസിന്റെ ഉദ്ഘാടനം കഴിഞ്ഞത്. ഇന്നലെ രാത്രി ആയിരുന്നു അപകടം. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥിയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്. സൗദിയിൽ ജോലി ചെയ്യുന്ന നജീബാണ് പിതാവ്. മാതാവ്: നൗഷീൻ, സഹോദരി: നിദ.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad