തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട് നടപ്പാക്കിയ പരിഷ്‌ക്കാരങ്ങള്‍ ഉടനുണ്ടാകില്ല. പുതിയ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട ഉത്തരവ് തത്കാലം മരവിപ്പിക്കാന്‍ ഗതാഗത മന്ത്രിയോട് ആവശ്യപ്പെടാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പുലഭിച്ചതെന്ന് കരീം പറഞ്ഞു. ഫെബ്രുവരി 21ന് ഇറക്കിയ പുതിയ പരിഷ്‌കാര ഉത്തരവ് ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിഷ്‌കാരം തത്കാലം മരവിപ്പിക്കാന്‍ ഗതാഗത മന്ത്രിയോട് ആവശ്യപ്പെടാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തെരഞ്ഞെടുപ്പിനുശേഷം ഡ്രൈവിങ് സ്‌കൂള്‍ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഡ്രൈവിങ് ടെസ്റ്റി പരിഷ്‌ക്കാരങ്ങള്‍ ഉടനില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുതന്നെതായി സിഐടിയു; എന്നാല്‍ അത്തരം നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ്
10:48:00
0
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട് നടപ്പാക്കിയ പരിഷ്‌ക്കാരങ്ങള്‍ ഉടനുണ്ടാകില്ല. പുതിയ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട ഉത്തരവ് തത്കാലം മരവിപ്പിക്കാന്‍ ഗതാഗത മന്ത്രിയോട് ആവശ്യപ്പെടാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പുലഭിച്ചതെന്ന് കരീം പറഞ്ഞു. ഫെബ്രുവരി 21ന് ഇറക്കിയ പുതിയ പരിഷ്‌കാര ഉത്തരവ് ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിഷ്‌കാരം തത്കാലം മരവിപ്പിക്കാന്‍ ഗതാഗത മന്ത്രിയോട് ആവശ്യപ്പെടാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തെരഞ്ഞെടുപ്പിനുശേഷം ഡ്രൈവിങ് സ്‌കൂള്‍ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Tags
Post a Comment
0 Comments