അല്‍വാര്‍: രാജസ്ഥാനിലെ അല്‍വാറില്‍ കുടിക്കാനായി ബക്കറ്റിലെ വെള്ളം എടുക്കാന്‍ ശ്രമിച്ച ദലിത് വിദ്യാര്‍ഥിയെ മര്‍ദിച്ചു. എട്ടു വയസുകാരനാണ് മര്‍ദനമേറ്റത്. അല്‍വാര്‍ ജില്ലയിലെ ഉന്നത ജാതിക്കാരുടെ സ്‌കൂളിലാണ് സംഭവമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നാലാം ക്ലാസ് വിദ്യാര്‍ഥിയായ ചിരാഗ് ദാഹം തീര്‍ക്കാനായി സ്‌കൂളിലെ ഹാന്‍ഡ് പമ്പിനടുത്ത് എത്തുകയായിരുന്നു. ഇതേസമയം ബക്കറ്റില്‍ വെള്ളം നിറക്കുകയായിരുന്ന രതിറാം താക്കൂര്‍ എന്നയാളാണ് കുട്ടിയെ മര്‍ദിച്ചത്. കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടിയോട് കാര്യം അന്വേഷിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. പിന്നാലെ കുടുംബം സ്‌കൂള്‍ പ്രിന്‍സിപ്പളിന് പരാതി നല്‍കിയെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
Post a Comment
0 Comments