ഒരു കിലോ ചേനയുടെ വില എത്രയാണ്? 32 ലക്ഷം രൂപയും 60 പവന്‍ സ്വര്‍ണവും വില വരുന്ന ചേനയെ കുറിച്ച് കേട്ടിട്ടുണ്ടോ? കൊല്ലത്ത് ഒരു ചേനയ്ക്കായി മൂന്ന് സ്ത്രീകള്‍ നല്‍കിയത് 32 ലക്ഷം രൂപയും 60 പവന്‍ സ്വര്‍ണവും. ഒരു ചേനയ്ക്ക് ഇത്ര വിലയോ എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ. ഇത് സാധാരണ ചേനയല്ല. സ്വര്‍ണ ചേനയ്ക്ക് വേണ്ടിയാണ് 32 ലക്ഷം രൂപയും 60 പവന്‍ സ്വര്‍ണവും നല്‍കിയത്.
കൊല്ലം തൊടിയൂര്‍ സ്വദേശിനിയായ അമ്പിളിയെയും ഇവരുടെ ബന്ധുക്കളായ ഗീത, രോഹിണി എന്നിവരുമാണ് സ്വര്‍ണ ചേന പ്രതീക്ഷിച്ച് പണം മുടക്കിയത്. 2023 ഫെബ്രുവരി മുതല്‍ പല തവണകളായി താലിപൂജയ്‌ക്കെന്ന പേരില്‍ പണവും സ്വര്‍ണവും നല്‍കി വരുകയായിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് മൂവരും തട്ടിപ്പ് തിരിച്ചറിഞ്ഞത്.
Post a Comment
0 Comments