കാസര്‍കോട്: ട്രെയിനില്‍ നിന്നു വീണ് പെട്രോള്‍ പമ്പ് ജീവനക്കാരനായ യുവാവും വിദ്യാര്‍ഥിയും മരിച്ചു. ഒഡീഷ സ്വദേശിയും മംഗളൂരില്‍ പെട്രോള്‍ പമ്പില്‍ ജോലിക്കാരനുമായ സുശാന്ത് (41), കൂത്തുപറമ്പിലെ റാഫിയുടെ മകന്‍ റനീം (19) എന്നിവരാണ് മരിച്ചത്. മംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിനില്‍ നിന്നാണ് അപകടം സംഭവിച്ചത്. കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ വെള്ളം വാങ്ങാനായി പുറത്തിറങ്ങിയ സുശാന്ത് ട്രെയിന്‍ വിട്ടപ്പോള്‍ ഓടിക്കയറുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍പെട്ട് പാളത്തിലേക്ക് വീഴുകയായിരുന്നു. മൃതദേഹം രണ്ടായി മുറിഞ്ഞിരുന്നു. അപകടത്തെ തുടര്‍ന്ന് യാത്രക്കാര്‍ ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തുകയായിരുന്നു.
ഇതേ ട്രെയിനിന്റെ വാതിലില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു റനീം. ട്രെയിന്‍ കുമ്പള കുമ്പള റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടപ്പോള്‍ റനീം പുറത്തേക്ക് തെറിച്ചുവീണതായി കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവില്‍ വൈകിട്ട് 7.30 മണിയോടെ ചൗക്കി കല്ലങ്കൈയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
Post a Comment
0 Comments