Type Here to Get Search Results !

Bottom Ad

കാട്ടുപന്നി കുറുകെ ചാടി; മലപ്പുറത്ത് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം


മലപ്പുറത്ത് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കാരക്കുന്ന് ആലുങ്ങലിൽ ആണ് സംഭവം. കാരക്കുന്ന് പഴേടം തടിയമ്പുറത്ത് ഷഫീക് (40) ആണ് മരിച്ചത്. കാട്ടുപന്നി റോഡിന് കുറുകെ ചാടിയപ്പോൾ പെട്ടെന്ന് ബ്രേക്ക്‌ ഇട്ടതിനെ തുടർന്ന്നാണ് ഓട്ടോ മറിഞ്ഞത്.

സംസ്ഥനത്ത് വന്യമൃഗശല്യം വലിയ രീതിയില്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് ദാരുണമായ സംഭവം നടന്നിരിക്കുന്നത്. ഇന്നലെ കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഒരാളും തൃശൂര്‍ പെരിങ്ങല്‍ക്കുത്തില്‍ കാട്ടാന ആക്രമണത്തില്‍ ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. ഇതിന് മുമ്പ് കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കടുത്ത പ്രതിഷേധമാണ് നടന്നു വരുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad