കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസ അധ്യാപകനായിരുന്ന കര്‍ണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചു കടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ വിധി പ്രസ്താവിക്കുന്നത് വീണ്ടും മാറ്റി. മൗലവി കൊല്ലപ്പെട്ട വാര്‍ഷിക ദിനമായ ഇന്നലെ വിധി പറയുമെന്നായിരുന്നു കോടതി നേരത്തെ അറിയിച്ചിരുന്നത്. വിധി പ്രസ്താവിക്കുന്നത് ഈമാസം 30ലേക്കാണ് ജസ്റ്റീസ് കെ.കെ ബാലകൃഷ്ണന്‍ മാറ്റിവച്ചത്.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. ഷാജിത്ത് ഹാജരായി. പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഹാജരാക്കിയത്. 2017 മാര്‍ച്ച് ഇരുപതിന് പുലര്‍ച്ചെയാണ് പ്രതികളായ അഖിലേഷ്, നിതിന്‍, അജേഷ് എന്നിവര്‍ മദ്രസാ അധ്യാപകനായ മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസ സ്ഥലത്ത് കൊലപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ ശ്രീനിവാസന്റെ മേല്‍ നോട്ടത്തില്‍ അന്നത്തെ ഇന്‍സ്‌പെക്ടര്‍ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. സംഭവം നടന്ന് മൂന്നു ദിവസത്തിനകം അന്വേഷണ സംഘം പ്രതികളെ അറസ്റ്റു ചെയ്തിരുന്നു.
Post a Comment
0 Comments