Type Here to Get Search Results !

Bottom Ad

റേഷന്‍ കാര്‍ഡ് മസ്റ്ററിംഗിന് സമയം എടുക്കും; കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേരളം; മിണ്ടാതെ കേന്ദ്രം


റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങിന് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല. മസ്റ്ററിങ്ങിന് പൂര്‍ത്തികരിക്കാന്‍ സമയമെടുക്കും. കേരളത്തിന് സമയം നീട്ടിനല്‍കാന്‍ പല ആവര്‍ത്തി ആവശ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. മഞ്ഞ (എ.എ.വൈ), പിങ്ക് (പി.എച്ച്.എച്ച്) റേഷന്‍ കാര്‍ഡുകളില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളുടേയും മസ്റ്ററിംഗ് മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30 മുതല്‍ വൈകുന്നേരം 4 മണി വരേയും ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ അവധി ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 7 മണിവരെയും മസ്റ്ററിംഗ് ഉണ്ടായിരിക്കും. എല്ലാ റേഷന്‍ കാര്‍ഡ് അംഗങ്ങളും റേഷന്‍ കടകളില്‍ നേരിട്ടെത്തി നിശ്ചിത സമയത്തിനകം മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം.

മാര്‍ച്ച് 15, 16, 17 തീയതികളില്‍ റേഷന്‍ കടകള്‍ അവധിയാണ്. ഈ ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 7 മണിവരെ മസ്റ്ററിംഗ് ചെയ്യും. അവസാന ദിവസമായ 18ന് സംസ്ഥാനത്തെ ഏതൊരു കാര്‍ഡ് അംഗത്തിനും ഏതു റേഷന്‍ കടയിലും മസ്റ്ററിംഗ് നടത്തുന്നതിന് അവസരം ഉണ്ടായിരിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad