Type Here to Get Search Results !

Bottom Ad

‘ഹോസ്റ്റലില്‍ മകന്റെ ചോരകൊണ്ട് എസ്.എഫ്.ഐ സിന്ദാബാദ് എന്നെഴുതിച്ചു’; വെളിപ്പെടുത്തല്‍


പൂക്കോട് വെറ്ററിനറി കാമ്പസില്‍ എസ്.എഫ്.ഐക്ക് കോടതിമുറിയെന്ന് മുന്‍ പി.ടി.എ പ്രസിഡന്റ് കുഞ്ഞാമു. മകനെ ഭീഷണിപ്പെടുത്തി അംഗത്വം എടുപ്പിച്ചു. ഹോസ്റ്റല്‍ മുറിയില്‍ മകന്റെ ചോരകൊണ്ട് എസ്.എഫ്.ഐ സിന്ദാബാദ് എന്നെഴുതിച്ചു. മകന്റെ പഠനം മുടങ്ങുമെന്ന് കരുതിയാണ് പ്രതികരിക്കാതിരുന്നതെന്നും കുഞ്ഞാമു പറഞ്ഞു. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍&ിയുെ; സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താതെ പൊലീസ്. ക്രിമിനല്‍ ഗൂഢാലോചനയും ചുമത്തിയില്ല. കേസ് ദുര്‍ബലപ്പെടുമെന്നാണ്&ിയുെ; ആക്ഷേപം. ദുര്‍ബല വകുപ്പുകളാണെന്ന് സിദ്ധാര്‍ഥിന്റെ അച്ഛനും ആരോപിച്ചിരുന്നു.

സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ആറ് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാലാണിത്. ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി മറ്റ് പ്രതികളുടെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനും സാധ്യതയുണ്ട്. കേസിലെ മുഖ്യപ്രതി എന്ന് കരുതുന്ന സിന്‍ജോ ജോണ്‍സനെ സിദ്ധാര്‍ഥന്‍ മര്‍ദ്ദനത്തിനിരയായ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എത്തിച്ച് തെളിവെടുത്തിരുന്നു. സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതിഷേധിച്ചും കോളജ് അധികാരികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും പൂക്കോട് ക്യാമ്പസിലേക്ക് വിവിധ സംഘടനകള്‍ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad