കാസര്‍കോട്: വ്യത്യസ്തതകള്‍ നിറഞ്ഞ ഇന്ത്യയില്‍ വോട്ടിന് വേണ്ടി ഭരണാധികാരികള്‍ ജനങ്ങളുടെ മനസില്‍ ഭിന്നതനിറച്ച് ലാഭം കൊയ്യുകയാണെന്നും ഇത് രാജ്യത്തെ നിലനിര്‍ത്താനുള്ള തിരഞ്ഞെടുപ്പാണെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. സ്‌നേഹവും സമത്വവും നിലനിര്‍ത്തുക എന്നതാണ് നമ്മുടെ സംസ്‌കാരമെന്നും അത് നിലനില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണി അധികാരത്തില്‍ വരണമെന്നും കേരളത്തില്‍ അതിനായി യു.ഡി.എഫിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ഉത്തരേന്ത്യ അല്ല ദക്ഷിണേന്ത്യയാണ് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കാഞ്ഞങ്ങാട് നൂര്‍ മഹല്‍ ഗ്രൗണ്ടില്‍ നടന്ന പാര്‍ലിമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് പ്രവര്‍ത്തകരുടെ തോളിലേറി ആവേശകരമായ മുദ്രാ വാഖ്യങ്ങളുടെ അകമ്പടിയോടെ രാജ്മോഹന്‍ ഉണ്ണിത്താനെ കണ്‍വെന്‍ഷന്‍ വേദിയിലേക്ക് ആനയിച്ചത് സദസ്സില്‍ ആവേശം വിതറി, രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രസംഗിക്കാന്‍ വന്നപ്പോഴും പ്രവര്‍ത്തകര്‍ സപ്ത ഭാക്ഷ ഭൂമിയിലെ വാക്കുറപ്പിന്‍ പോരാളിയെന്ന് മുദ്രവാക്യം മുഴക്കികൊണ്ടേ ഇരുന്നു. പിസി വിഷ്ണുനാഥും, ഷിബു ബേബി ജോണും കേന്ദ്ര കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ ഒന്നൊന്നായി വിവരിച്ചുകൊണ്ട് പ്രസംഗിച്ചത് ആവേശത്തോടെ കയ്യടിച്ചുകൊണ്ടാണ് സദസ് കേട്ടിരുന്നത്.
ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ടി മാധവന്റെ മകനും സിപിഐ സഹയാത്രികനുമായ അജയ കുമാര്‍ കോടോത്ത് ഉള്‍പ്പെടെ നിരവധി ആളുകള്‍ കോണ്‍ഗ്രസിലും മുസ്ലീം ലീഗിലും അംഗത്വമെടുത്തു. മുതിര്‍ന്ന യുഡിഎഫ് ജില്ലാ ചെയര്‍ മാന്‍ കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. എ.ഐ. സിസി ജനറല്‍ സെക്രട്ടറി പി.സി വിഷ്ണുനാഥ് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍സി.ടി അഹമ്മദലി, ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍, എം.എല്‍.എമാരായ എന്‍എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, പി കെ ഫൈസല്‍, എ ഗോവിന്ദന്‍ നായര്‍, സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍, എ അബ്ദുല്‍ റഹിമാന്‍, കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി സഅദുല്ല, പ്രൊഫ. അജയ് കുമാര്‍ കോടോത്ത്, മുന്‍ എം.എല്‍.എ കെ.പി കുഞ്ഞിക്കണ്ണന്‍, കെ.പി സിസി ജനറല്‍ സെക്രട്ടറിമാരായ സോണി സെബാസ്റ്റ്യന്‍, വണ്‍ ഫോര്‍ അബ്ദുള്‍ റഹ്മാന്‍, ബാലകൃഷ്ണന്‍ പെരിയ, കെ നീലക ണ്ഠന്‍, എം ഹസൈനാര്‍, ഹക്കീം കുന്നില്‍, ബി എം ജമാല്‍, ജെറ്റോ ജോസഫ്, ബഷീര്‍ വെള്ളിക്കൊത്ത്, ഹരീഷ് ബി നമ്പ്യാര്‍, വി കമ്മാരന്‍, നാഷ്ണല്‍ അബ്ദുള്ള, സൈമണ്‍ അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു. കരിമ്പില്‍ കൃഷ്ണന്‍, പി വി സുരേഷ്, ടി സി എ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment
0 Comments