മേല്‍പറമ്പ്: സുന്നത്ത് ജമാഅതിന്റെയും സമസ്തയുടെയും ആശയ പ്രചാരണ രംഗത്ത് യുവാക്കളും പുതിയതലമുറയും സജീവമാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി. എസ്‌വൈഎസ് ഉദുമ മേഖല ലീഡേര്‍സ് ക്യാമ്പ് മേല്‍പറമ്പ് ജമാഅത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ്് താജുദ്ധീന്‍ ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ആതവനാട് മുഹമ്മദ് മുസ്ലിയാര്‍ സംഘടന ക്ലാസിന് നേതൃത്വം നല്‍കി.
മജ്‌ലിസ്ന്നൂര്‍ അമീര്‍ സയ്യിദ് അലി അസ്‌ക്കര്‍ തങ്ങള്‍ ചട്ടഞ്ചാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ, എസ്എംഎഫ് ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് അബ്ബാസ് ഹാജി കല്ലട്ര, മദ്രസാ മാനേജ്‌മെന്റ് കീഴൂര്‍ റൈഞ്ച് ജനറല്‍ സെക്രട്ടറി ഇബ്രാഹിം കുന്നാറ പ്രസംഗിച്ചു. മേഖല വര്‍ക്കിംഗ് പ്രസിഡന്റ് ഹംസ കട്ടക്കാല്‍, ബഷീര്‍ ഹാജി തൊട്ടി, പി.എം മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്ല ഹാജി ഇല്ല്യാസ്, കുന്നില്‍ അബ്ദുല്‍ ഖാദര്‍ ഹാജി കളനാട്,ഹാരിസ് ഹാജി ഖിളിരിയ്യ, അബ്ദുല്ല പക്ര, ഖാദര്‍ കണ്ണമ്പള്ളി, അബ്ദുല്‍ ഹമീദ് തൊട്ടി, ബഷീര്‍ പാക്യര, ഹാഷിം ബേക്കല്‍, ഹമീദ് കണ്ടത്തില്‍, ഇസ്ഹാഖ് കട്ടക്കാല്‍, ബഷീര്‍ മുസ്ലിയാര്‍, മേഖല വര്‍ക്കിംഗ് സെക്രട്ടറി മജീദ് മെഡിക്കല്‍ സംബന്ധിച്ചു.
Post a Comment
0 Comments