എറണാകുളം കളക്ടറേറ്റിലെ ബില്ല് അടയ്ക്കാത്തതിനെ തുടര്‍ന്ന് ഫ്യൂസൂരി കെഎസ്ഇബി. ബില്ലില്‍ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്നാണ് കെഎസ്ഇബി നടപടി. ഇതേ തുടര്‍ന്ന് എറണാകുളം കളക്ടറേറ്റിലെ 30 ഓഫീസുകളില്‍ വൈദ്യുതി ബന്ധമില്ല. വൈദ്യുതി ബന്ധം നഷ്ടമായതോടെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയ നിലയിലാണ്.
നിലവില്‍ അഞ്ച് മാസത്തെ കുടിശ്ശികയാണ് കെഎസ്ഇബി ബില്ലിലുള്ളത്. കളക്ടറേറ്റിലെ എല്ലാ ഓഫീസുകളില്‍ നിന്നുമായി 42 ലക്ഷം രൂപയാണ് കെഎസ്ഇബിയ്ക്ക് ലഭിക്കാനുള്ളത്. നേരത്തെ വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു.
Post a Comment
0 Comments