Type Here to Get Search Results !

Bottom Ad

ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി; റഫീഖ് മാങ്ങാട് പ്രസി, ഹനീഫ് കട്ടക്കാല്‍ സെക്ര


ദുബായ്: മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി നിലവില്‍ വന്നു. ജനറല്‍ ബോഡി യോഗം ഹംസ തൊട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇസ്മായില്‍ നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. ഹനീഫ് ചെര്‍ക്കള, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ടി.ആര്‍ ഹനീഫ്, അഫ്‌സല്‍ മൊട്ടമ്മല്‍, സി.എച്ച് നൂറുദ്ദീന്‍, റഷീദ് ഹാജി കല്ലിങ്കാല്‍, കെപി അബ്ബാസ് കളനാട്, ഹസൈനാര്‍ ബീജന്തടുക്കം, യൂസുഫ് മുക്കൂട്, ഹാഷിം മഠം, പി.എ മുഹമ്മദ് കുഞ്ഞി, നിസാര്‍ മാങ്ങാട്, ഖാലിദ് മല്ലം, മുനീര്‍ പള്ളിപ്പുറം പ്രസംഗിച്ചു. ആരിഫ് ചെരുമ്പ സ്വാഗതവും സിദ്ധീഖ് അടൂര്‍ നന്ദിയും പറഞ്ഞു. റിട്ടേണിങ് ഓഫീസര്‍ അഷ്റഫ് പാവൂര്‍, നിരീക്ഷകരായ ഫൈസല്‍ മുഹ്സിന്‍, സലീം ചേരങ്കൈ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികള്‍: റഫീഖ് മാങ്ങാട് (പ്രസി), പി.എം മുഹമ്മദ് കുഞ്ഞി, ഹാഷിം മീത്തില്‍, നവാസ് അബ്ബാസ്, നിസാര്‍ മാങ്ങാട്, മുനീര്‍ പള്ളിപ്പുറം, അസ്‌ലം കോട്ടപ്പാറ (വൈസ് പ്രസി), ഹനീഫ് കട്ടക്കാല്‍ (ജന. സെക്ര), ബി.എ ആസിഫ്, ഉബൈദ് അബ്ദുല്‍ റഹ്മാന്‍, റിസ്‌വാന്‍ മദ്രാസ്, അജ്മല്‍ മൂലടുക്കം, ആരിഫ് ചെരുമ്പ, ഹസീബ് മഠം (സെക്ര), നംഷാദ് പൊവ്വല്‍ (ട്രഷ).

Tags

Post a Comment

0 Comments

Top Post Ad

Below Post Ad