തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക ചര്‍ച്ചകള്‍ക്കായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. 15 സീറ്റുകളില്‍ സിപിഎം, നാലിടത്ത് സിപിഐ, ഒരെണ്ണത്തില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കുമെന്നാണ് മുന്നണി യോഗത്തിലെ തീരുമാനം. ഇതിനോടകം തന്നെ സ്ഥാനാര്‍ഥി സാധ്യത പട്ടികയും പുറത്തുവരുന്നുണ്ട്. മത്സരിക്കുന്ന പതിനഞ്ച് മണ്ഡലങ്ങളില്‍ പ്രമുഖരെയും പുതുമുഖങ്ങളെയും വനിതകളെയും ഉള്‍ക്കൊളളുന്ന ഒരു സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് സിപിഎം പരിഗണിക്കുന്നത്. തോമസ് ഐസക്ക്, എകെ ബാലന്‍ അടക്കമുളള മുതിര്‍ന്ന നേതാക്കളുടെ പേരുകളുള്ള സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയാണ് പുറത്തു വന്നിരിക്കുന്നത്.
ജില്ലാ സെക്രട്ടറിയേറ്റ് നല്‍കിയിരിക്കുന്ന പട്ടികയില്‍ കെകെ ശൈലജയെ രണ്ട് മണ്ഡലങ്ങളില്‍ പരാഗണയ്ക്കുന്നുണ്ട്. 2009 ല്‍ മുല്ലപ്പളളി രാമചന്ദ്രനിലൂടെ പിടിച്ച് കെ മുരളീധരനിലൂടെ കോണ്‍ഗ്രസ് നിലനിര്‍ത്തിയ വടകര മണ്ഡലത്തില്‍ ഇത്തവണ പ്രമുഖനെ മത്സരിപ്പിച്ച് തിരിച്ച് പിടിക്കാനാണ് സിപിഎം നീക്കം. എ പ്രദീപ്കുമാറിനാണ് മണ്ഡലത്തില്‍ മുന്‍തൂക്കാമെങ്കിലും ജനപ്രീതിയില്‍ മുന്നിലുളള കെകെ ശൈലജയുടെ പേരും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നല്‍കിയ സാധ്യതാപ്പട്ടികയിലുണ്ട്. മന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിച്ച വേളയില്‍ കെകെ ശൈലജ നേടിയെടുത്ത ജനപ്രീതി മണ്ഡലം പിടിക്കാന്‍ മുതല്‍ക്കൂട്ടാകുമെന്നാണ് സിപിഎം വിലയിരുത്തല്‍.
Post a Comment
0 Comments