കണ്ണൂർ: ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് തിരിച്ചടി. വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീൽ തള്ളി. കെകെ കൃഷ്‌ണൻ, ജ്യോതി ബാബു എന്നീ 2 പ്രതികളെ വെറുതെ വിട്ട വിധിയും റദ്ദാക്കി. പി മോഹനനെ വെറുതെ വിട്ട വിധി ഹൈക്കോടതി ശരിവെച്ചു. പികെ കുഞ്ഞന്തനെ ശിക്ഷിച്ചതും ശരിവെച്ചു.
കെകെ കൃഷ്‌ണൻ, ജ്യോതി ബാബു എന്നിവർ 26 ന് കോടതിയിൽ ഹാജരാകണം. അവർക്കുള്ള ശിക്ഷ കോടതി 26 ന് വിധിക്കും. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും പി മോഹനനൻ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് കെകെ രമ എംഎൽഎയും പ്രതികളുടെ ശിക്ഷ കൂട്ടണമെന്ന സർക്കാർ അപ്പീലിലുമാണ് വിധി പറഞ്ഞത്.
വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4ന് ആർഎംപി സ്‌ഥാപക നേതാവ് ടിപി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുതിയത്. വിചാരണയ്ക്ക് ശേഷം 2014ൽ എംസി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടികെ രജീഷ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പികെ കുഞ്ഞനന്തൻ അടക്കം 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പികെ കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചിരുന്നു.
Post a Comment
0 Comments