ആലപ്പുഴ കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപടിച്ചു. കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന് ദേശീയപാതയില്‍ വച്ചാണ് അഗ്നിബാധയുണ്ടായത്. അപകടത്തില്‍ ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു. അപകടത്തില്‍ ആര്‍ക്കും ആളപായമില്ല.
എംഎസ്എം കോളേജിന് സമീപമെത്തിയപ്പോള്‍ ബസില്‍ നിന്ന് രൂക്ഷമായ ഗന്ധം അനുഭവപ്പെടാന്‍ തുടങ്ങി. ഇതേ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് നിറുത്തി യാത്രക്കാരെ പുറത്തിറക്കി. യാത്രക്കാര്‍ ഇറങ്ങും മുന്‍പ് തന്നെ ബസിന് തീപിടിക്കാന്‍ തുടങ്ങി. സംഭവത്തില്‍
ആര്‍ക്കും പരിക്കേറ്റിട്ടില്ല. അഗ്നിബാധയുടെ കാരണം വ്യക്തമല്ല. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
Post a Comment
0 Comments