Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് കാമ്പസ് യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് കാസര്‍കോട്ട് തുടക്കം


കാസര്‍കോട്: എം.എസ്.എഫ് കാമ്പസ് യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് കാസര്‍കോട്ട് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം പെരിയ അംബേദ്ക്കര്‍ കോളജില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിര്‍ത്തോട് നിര്‍വഹിച്ചു. കോളജ് യൂണിറ്റ് കമ്മിറ്റിയും രുപീകരിച്ചു. സര്‍ഗാത്മകത സമര ശബ്ദങ്ങളാവുക എന്ന പ്രമേയത്തോടെയാണ് കേമ്പ് യൂണിറ്റ് സമ്മേളനങ്ങള്‍ നടക്കുക. കാമ്പസുകള്‍ സര്‍ഗാത്മക പ്രതിരോധങ്ങളുട മാതൃകകള്‍ സ്വീകരിക്കണം. സര്‍ഗാത്മകവും ക്രിയാത്മകവുമായ സംവാദങ്ങള്‍ക്ക് കേമ്പുകളില്‍ ഇടമുണ്ടാകണം. അത്തരം സമരങ്ങളാണ് വിദ്യാര്‍ഥികള്‍ ഏറ്റെടുക്കേണ്ടത്.

കോളജ് യൂണിറ്റ് പ്രസിഡന്റ് സവാദ് ചാത്തപ്പാടി പതാക ഉയര്‍ത്തി. സവാദ് അംഗടിമുഗര്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി ശമീല്‍ സ്വാഗതം പറഞ്ഞു. ഹരിത സംസ്ഥാന ചെയര്‍പേഴ്‌സണ്‍ ശഹീദ റാഷിദ് മുഖ്യപ്രഭാഷണം നടത്തി. സലാം മാങ്ങാട്, അല്‍ത്താഫ് പൊവ്വല്‍, ശിഹാബ് പുണ്ടൂര്‍, റിസ്വാന്‍ പള്ളിപ്പുഴ, അഫ്‌റാസ്, ഹസന്‍ പടിഞ്ഞാര്‍, റിസാല്‍ സംസാരിച്ചു. ഫെബ്രുവരി അവസാനത്തോടെ മുഴുവന്‍ കാമ്പസ് യൂണിറ്റുകളിലും അടിയന്തരമായി സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജനറല്‍ സെക്രട്ടറി സി.കെ നജാഫ് പറഞ്ഞു.

ഭാരവാഹികള്‍: റിസാല്‍ (പ്രസി), ഫാറൂഖ് സഫീര്‍, നൂറ ഹാരിസ് (വൈസ് പ്രസി), ഇര്‍ഷാദ് (ജന.സെക്ര), മുസ്തഫ, അനസ്, മെഹ്‌ജെബിന്‍ (ജോ. സെക്ര), ഷമീല്‍ (ട്രഷ), ഹരിത ഭാരവാഹികള്‍: ജാസ്മിന്‍ (ചെയര്‍), റൈഹാന്‍ ജസ്ന (വൈസ് ചെയര്‍), മിസ്രിയ (ജന.കണ്‍), അഫ്ഷീന്‍, റാഹില (ജോ. കണ്‍), ആദിഷ (ട്രഷ).

Tags

Post a Comment

0 Comments

Top Post Ad

Below Post Ad