Type Here to Get Search Results !

Bottom Ad

ഇടതുപക്ഷം പൂര്‍ണം; ഔദ്യോഗിക സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് സിപിഎം


ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിലവിലെ വര്‍ക്കല എംഎല്‍എ വി ജോയ് മത്സരിക്കും. കൊല്ലത്ത് എം മുകേഷ് എംഎല്‍എ, പത്തനംതിട്ടയില്‍ ടിഎം തോമസ് ഐസക്, ആലപ്പുഴയില്‍ എഎം ആരിഫ്, എറണാകുളത്ത് കെജെ ഷൈന്‍, ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്ജ്,

ചാലക്കുടിയില്‍ സി രവീന്ദ്രനാഥ്, ആലത്തൂരില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, പാലക്കാട് പിബി അംഗം കൂടിയായ എ വിജയരാഘവന്‍ ജനവിധി തേടും. പൊന്നാനിയില്‍ കെഎസ് ഹംസ, മലപ്പുറത്ത് വി വസീഫ്, കോഴിക്കോട് എളമരം കരീം, വടകരയില്‍ കെകെ ഷൈലജ, കണ്ണൂരില്‍ എംവി ജയരാജന്‍, കാസര്‍ക്കോട് നിന്ന് എംവി ബാലകൃഷ്ണന്‍ എന്നിവരും സിപിഎമ്മിനായി മത്സരിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad