Type Here to Get Search Results !

Bottom Ad

ചൂട് കൂടിയതോടെ മത്സ്യലഭ്യത കുറഞ്ഞു


തിരുവനന്തപുരം: ചൂട് കനക്കുന്നത് മത്സ്യബന്ധന മേഖലയെയും ബാധിക്കുന്നു. സമുദ്രോപരിതലത്തില്‍ വെള്ളത്തിന്റെ ഊഷ്മാവ് വര്‍ധിച്ചതോടെ മത്സ്യ ലഭ്യത കുറഞ്ഞു. തീരത്തോട് ചേര്‍ന്നുള്ള ആഴം കുറഞ്ഞ ഭാഗങ്ങളില്‍നിന്ന് മീനുകള്‍ ആഴം കൂടിയ ഭാഗങ്ങളിലേക്ക് നീങ്ങുന്നതാണ് കാരണം. ചൂട് വര്‍ധിച്ചതോടെ ചെറുമത്സ്യങ്ങളുടെ ലഭ്യത ഗണ്യമായി കുറഞ്ഞു. ഇതോടെ ചെറുതോണികളില്‍ മീന്‍ പിടിച്ച് ഉപജീവനം നടത്തുന്നവര്‍ക്ക് മീന്‍ ലഭിക്കാത്ത സ്ഥിതിയുമുണ്ട്. വലിയ ബോട്ടുകള്‍ കടലില്‍ പോകുമ്പോള്‍ മത്സ്യം ലഭിക്കാതെ വരുന്നതോടെ വലിയ നഷ്ടമാണ് തൊഴിലാളികള്‍ നേരിടുന്നത്.

ഇന്ത്യന്‍ ഓഷന്‍ ഡൈപോളാര്‍ എന്ന പ്രതിഭാസമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ രണ്ടിടങ്ങള്‍ തമ്മില്‍ താപനിലയില്‍ വ്യത്യാസം ഉണ്ടാവുന്നതാണ് ഓഷന്‍ ഡൈപോളാര്‍. ഇത്തരം സാഹചര്യം വരുമ്പോള്‍ ചൂട് കൂടിയ ഇടത്തുനിന്നും ചൂടു കുറഞ്ഞ പ്രദേശത്തേക്ക് മത്സ്യങ്ങള്‍ പോകും. ഇതോടെ ഓഷന്‍ ഡൈപോളാര്‍ പോസിറ്റീവായ പ്രദേശത്തെ ചെറുമത്സ്യങ്ങളെല്ലാം അപ്രത്യക്ഷമാകും. ട്രോളിങ് നിരോധനത്തിനുശേഷം മത്സ്യബന്ധന മേഖലയില്‍ വേണ്ടത്ര വളര്‍ച്ച ഉണ്ടായിരുന്നില്ല. അതിനിടെ താപനിലയിലെ വര്‍ധനവ് കൂടി വല കാലിയാക്കിയതോടെ ഇവരുടെ ദുരിതം ഇരട്ടിയായിരിക്കുകയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad