Type Here to Get Search Results !

Bottom Ad

ഷൊയിബ് മാലിക്കുമായുള്ള വിവാഹമോചനം: മറ്റൊരു നിഗൂഢ സന്ദേശം പങ്കുവെച്ച് സാനിയ മിര്‍സ


പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് പാകിസ്ഥാന്‍ നടി സന ജാവേദുമായുള്ള വിവാഹത്തിന് ശേഷം കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയുടെ ടെന്നീസ് സെന്‍സേഷന്‍ സാനിയ മിര്‍സ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സാനിയയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമായിരുന്നു മാലിക്കിന്റെ മൂന്നാം വിവാഹം.

2010ല്‍ വിവാഹിതരായ മിര്‍സയും മാലിക്കും മാലിക്കിന്റെ വിവാഹേതര ബന്ധങ്ങള്‍ കാരണം വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് കഴിഞ്ഞ ഒരു വര്‍ഷമായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിവാഹ വാര്‍ത്തയുമായി മാലിക് രംഗത്തുവരികയും പിന്നലെ സാനിയയുടെ സഹോദരിയുടെ സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രതികരണവും ഈ ഊഹാപോഹങ്ങളെ സത്യമാക്കി.

ഇപ്പോഴിതാ ഏറ്റവും പുതിയ സംഭവ വികാസങ്ങളില്‍ സാനിയ മിര്‍സ മറ്റൊരു നിഗൂഢ പോസ്റ്റ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്. ‘ചെറിയ കാര്യങ്ങള്‍ ആസ്വദിക്കൂ’ എന്ന് എഴുതിയ ചായക്കപ്പിന്റെ ഒരു ചിത്രം സാനിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കിട്ടു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, സാനിയ തന്റെ മകനും മരുമകളും ഉള്‍ക്കൊള്ളുന്ന ഒരു ഫോട്ടോ പങ്കിട്ടു ‘ലൈഫ്ലൈനുകള്‍’ എന്നാണ് കുറിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad