കോഴിക്കോട്: ഗോഡ്‌സെക്ക് നന്ദി പറഞ്ഞ എന്‍ഐടി അധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഎം. ഉന്നത അക്കാദമിക് കേന്ദ്രത്തില്‍ അധ്യാപികയായി തുടരാന്‍ അര്‍തയുണ്ടോ എന്ന് പരിശോധിക്കണം. എന്‍ഐടി പോലുള്ള സ്ഥാപനങ്ങളിലെ അധ്യാപകരില്‍ പലരും ആര്‍എസ്എസിന്റെ വിദ്വേഷ രാഷ്ട്രീയം പിന്തുടരുന്നവരാണെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ ഗാന്ധിയെ അപഹസിച്ച് കമന്റിട്ടത്. 'പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിംഗ് ഇന്ത്യ' (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സെയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു') വെന്നായിരുന്നു കമന്റ്. 'ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നഥൂറാം വിനായക് ഗോഡ്സെ. ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ' എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്. സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നല്‍കിയ പരാതിയില്‍ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തിരുന്നു.
Post a Comment
0 Comments