ആഗ്ര: താജ്മഹലില്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ 369-ാം ഉറൂസ് നാളെ മുതല്‍. ഫെബ്രുവരി ആറു മുതല്‍ എട്ട് വരെയാണ് ഉറൂസ് നടക്കുക. ഷാജഹാന്റെ ചരമദിനത്തില്‍ നടത്തപ്പെടുന്ന ഉറൂസ് താജ്മഹലില്‍ വര്‍ഷം തോറും മൂന്നു ദിവസങ്ങളിലായാണ് നടക്കാറുള്ളത്. ഈ ചടങ്ങ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ കോടതിയെ സമീപിച്ചതോടെയാണ് ഈ വര്‍ഷത്തെ ഉറൂസ് വാര്‍ത്തകളില്‍ നിറഞ്ഞത്.
ഉറൂസ് നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭയുടെ ജില്ലാ പ്രസിഡന്റ് സൗരഭ് ശര്‍മയാണ് ആഗ്ര കോടതിയില്‍ വെള്ളിയാഴ്ച ഹരജി നല്‍കിയത്. എന്നാല്‍ മാര്‍ച്ച് നാലിനാണ് ഹരജി കോടതി പരിഗണിക്കുക. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്ഐ)യുടെ കീഴിലുള്ള സ്മാരകങ്ങളില്‍ മതചടങ്ങുകള്‍ അനുവദിക്കരുതെന്നും താജ്മഹലിനകത്ത് നടക്കുന്ന ഉറൂസ് നിയമവിരുദ്ധമാണെന്നും ഹരജിക്കാരനായ സൗരഭ് ശര്‍മ ചൂണ്ടിക്കാട്ടിയിരുന്നു.
Post a Comment
0 Comments