Type Here to Get Search Results !

Bottom Ad

ഇനി എച്ച് ഇല്ല; സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ച് ഉത്തരവ്, മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍


തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ച് ഉത്തരവിറങ്ങി. മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍ പ്രബല്യത്തില്‍ വരും. പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടവരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനത്തില്‍ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്യാനുള്ള ഡാഷ്‌ബോര്‍ഡ് ക്യാമറ ഘടിപ്പിക്കണം തുടങ്ങി നിരവധി മാറ്റങ്ങളാണ് പരിഷ്‌കരിച്ച ടെസ്റ്റിനുള്ളത്.

കാല്‍പാദം കൊണ്ട് ഗിയര്‍ പ്രവര്‍ത്തിക്കുന്ന 95സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനത്തില്‍ ടെസ്റ്റ് നടത്തണം, 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കാറില്‍ ഡ്രൈവിങ് സ്‌കൂളുകള്‍ പരിശീലനം കൊടുക്കരുത്. ഓട്ടോമാറ്റിക് ഗിയര്‍, കാലങ്ങളായി നടത്തുന്ന എച്ച് ഗ്രൗണ്ട് ടെസ്റ്റ് ഇനി മുതല്‍ ഉണ്ടാവില്ല. പകരം പാര്‍ക്കിംഗ് ഉള്‍പ്പെടെ പരിശീലിക്കുന്ന ഗ്രൗണ്ട് ടെസ്റ്റ് ഉണ്ടാകും. ഇലക്ട്രിക് വാഹനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തരുത്. പ്രതിദിനം ഒരു എം.വി.ഐയും എ.എം.വി.ഐയും ചേര്‍ന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടവരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഇതില്‍ 20 പേര്‍ പുതിയതും 10 പേര്‍ നേരത്തെ പരാജയപ്പെട്ടവരും ആയിരിക്കണം. ലേണേഴ്‌സ് ടെസ്റ്റും സമാന്തരമായി നിജപ്പെടുത്തും. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന എല്‍എംവി വിഭാഗത്തിലെ വാഹനത്തില്‍ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്യാനുള്ള ഡാഷ്‌ബോര്‍ഡ് ക്യാമറ,വി.എല്‍.ടി.ഡി ഘടിപ്പിക്കണം.










Tags

Post a Comment

0 Comments

Top Post Ad

Below Post Ad