ഉദുമ: കോട്ടിക്കുളം ജുമാമസ്ജിദ് അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹി അബ്ദാജി തങ്ങളുടെയും മഖാം ഉടയവരുടെയും ശുഹദാക്കളുടെയും പേരില്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തിവരാറുള്ള കോട്ടിക്കുളം മഖാം ഉറൂസും സിയാറുത്തുങ്കാല്‍ ശുഹദാ മഖാമില്‍ കാല്‍ നൂറ്റാണ്ടിലേറെയായി വ്യാഴാഴ്ച തോറും നടത്തിവരാറുള്ള സ്വലാത്ത് മജ്ലിസിന്റെ വാര്‍ഷികവും തുടങ്ങി. ഉറൂസ് പരിപാടി സമസ്ത അധ്യക്ഷനും കോട്ടിക്കുളം ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റും ഉറൂസ് സംഘാടക സമിതി ചെയര്‍മാനുമായ കാപ്പില്‍ മുഹമ്മദ് പാഷ ഹാജി പതാക ഉയര്‍ത്തി. റഷീദ് കാപ്പില്‍ സ്വാഗതം പറഞ്ഞു.
ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍, കീഴൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജമാഅത്ത് ജനറല്‍ സെക്രട്ടറി ഷജീഷ് ജിന്ന, ഷരീഫ് കാപ്പില്‍, ഹസ്സന്‍ പള്ളിക്കാല്‍, സൈതലവി ലത്തീഫി, ഷാഹുല്‍ ഹമീദ് ദാരിമി, അര്‍ഷാദ് ബദരി, മുഹമ്മദ് അസ്അദി, അബ്ദുല്‍ ഖാദര്‍ സഅദി, ഹാഷിം ബാഖവി, മുഹമ്മദ് റിസ്‌വി കോട്ടിക്കുളം പ്രസംഗിച്ചു. കോട്ടിക്കുളം ഗ്രാന്റ് മസ്ജിദ് ചീഫ് ഇമാം അബ്ദുല്‍ അസീസ് അഫ്‌റഫി പാണത്തൂര്‍ മതപ്രഭാഷണം നടത്തി.
ഫെബ്രുവരി എട്ട് വരെ നടക്കുന്ന പരിപാടിയില്‍ നൗഷാദ് ബാഖവി ചിറയന്‍കീഴ്, മസൂദ് സഖാഫി ഗൂഡല്ലൂര്‍, ലുഖ്മാനുല്‍ ഹക്കിം സഖാഫി പുല്ലാര, സാലിഹ് ഹുദവി തൂത, നവാസ് മന്നാന്നി എന്നിവര്‍ മതപ്രഭാഷണം നടത്തും. സഫ്‌വാന്‍ തങ്ങള്‍, ഡോ: ശിഹാബുദ്ദീന്‍ അഹ്ദല്‍ അല്‍ ഹാശിമി മുത്തന്നൂര്‍ തങ്ങള്‍, ഫഖ്‌റുദ്ദീന്‍ തങ്ങള്‍ താനൂര്‍ മലപ്പുറം, ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ദുആ മജ്‌ലിസ് നടക്കും.
നാളെ വൈകിട്ട് നാലിന് മണിക്ക് വനിതാ ക്ലാസിന് ഫാത്തിമ അബ്ദുല്ല പള്ളിക്കാല്‍ നേതൃത്വം നല്‍കും. രാത്രി 8.30ന് ബുര്‍ദ മജ്‌ലിസിന് സാബിര്‍ ബറക്കാത്തി സൗത്ത് ആഫ്രിക്ക നേതൃത്വം നല്‍കും. മൂന്നിന് വൈകിട്ട് നാലു മണിക്ക് ലഹരിക്കെതിരെ വാക്കും, വരയുമായി ഫിലിപ്പ് മമ്പാട് വിഷയാവതരണം നടത്തും നാലിന് രാവിലെ 10 മണിക്ക് മെഡിക്കല്‍ കേമ്പ്. നാലിന് മഹല്ല് ശാക്തീകരണ ക്ലാസിന് മുനീര്‍ ഹുദവി കൈതക്കാട് നേതൃത്വം നല്‍കും.
ആറിന് നാല് മണിക്ക് പ്രവാസി ഫാമിലി മീറ്റിന് ഹനീഫ മുനിയൂര്‍ നേതൃത്വം നല്‍കും. ഏഴിന് രാത്രി ഏഴ് മണിക്ക് കോട്ടിക്കുളം നൂറുല്‍ ഹുദാ മദ്രസ വിദ്യാര്‍ഥികളുടെ ബുര്‍ദ, ദഫ് പ്രദര്‍ശനം ഉണ്ടാകും. എട്ടിന് രാവിലെ 10 മണിക്ക് സ്വലാത്ത് മജ് ലിസിനും കൂട്ടപ്രാര്‍ത്ഥനക്കും അബ്ദുല്‍ അസീസ് അഷറഫി നേതൃത്വം നല്‍കും.
Post a Comment
0 Comments