ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് നിലവറയിലെ പൂജക്ക് സ്റ്റേ ഇല്ല. ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയ വരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജിയാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്. മസ്ജിദ് കമ്മിറ്റി ഫെബ്രുവരി 15ന് നല്‍കിയ രണ്ട് ഹരജികളിലായിരുന്നു വിധി. ജനുവരി 31നാണ് ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്താന്‍ വരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്. ഫെബ്രുവരി ഒന്നിന് തന്നെ പള്ളിയുടെ തെക്കുഭാഗത്ത് പൂജ ആരംഭിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി രണ്ടിന് മസ്ജിദ് കമ്മറ്റി പൂജ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ട് സുപ്രിംകോടതി ഹരജി തള്ളുകയായിരുന്നു.
സ്റ്റേ ഇല്ല; ഗ്യാന്‍വാപി മസ്ജിദിലെ പൂജ തുടരാമെന്ന് ഹൈക്കോടതി
11:02:00
0
ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് നിലവറയിലെ പൂജക്ക് സ്റ്റേ ഇല്ല. ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയ വരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജിയാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്. മസ്ജിദ് കമ്മിറ്റി ഫെബ്രുവരി 15ന് നല്‍കിയ രണ്ട് ഹരജികളിലായിരുന്നു വിധി. ജനുവരി 31നാണ് ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്താന്‍ വരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്. ഫെബ്രുവരി ഒന്നിന് തന്നെ പള്ളിയുടെ തെക്കുഭാഗത്ത് പൂജ ആരംഭിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി രണ്ടിന് മസ്ജിദ് കമ്മറ്റി പൂജ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ട് സുപ്രിംകോടതി ഹരജി തള്ളുകയായിരുന്നു.
Tags
Post a Comment
0 Comments