ലക്ഷങ്ങളുടെ കുടിശിഖ ബില്ലിനത്തില്‍ അടക്കാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിംമ്മുകള്‍ ബിഎസ്എന്‍എല്‍ കട്ടാക്കി. നേരത്തെ ഔട്ട് ഗോയിങ് കോളുകള്‍ കട്ട് ചെയ്തിരുന്നു. നാളെ മുതല്‍ ഇന്‍കമിങ് കോളുകളും കട്ട് ചെയ്യുമെന്നാണ് ബിഎസ്എന്‍എല്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക നമ്പരുകളില്‍ വിളിച്ചാല്‍ കിട്ടാത്ത അവസ്ഥ സംജാതമാകും.
ലൈസന്‍സ് വിതരണത്തിലും ആര്‍സി ബുക്കിങിലും പ്രിന്റിങ് കോടികള്‍ കൊടുക്കാനുള്ള വിവാദം കത്തിനില്‍ക്കവെയാണ് ബിഎസ്എന്‍എല്ലിന്റെ ഭാഗത്തുനിന്നും സമാന നടപടി ഉണ്ടാകുന്നത്. സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ്, ആര്‍സി ബുക്ക് എന്നിവയുടെ അച്ചടി നിലച്ചിട്ട് മാസങ്ങളായിട്ടുണ്ട്. അച്ചടി കരാറെടുത്ത സ്ഥാപനത്തിന് കുടിശ്ശിക വരുത്തിയതിനാല്‍ ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡും ആര്‍സി ബുക്കും കിട്ടാതെ കേരളത്തില്‍ കാത്തിരിക്കുന്നത് ഏഴര ലക്ഷം പേരാണ്.
Post a Comment
0 Comments