സാമ്പത്തിക പ്രതിസന്ധിയില്‍ ജനത്തെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ ശ്രമിക്കുന്നുവെന്ന് ധനമന്ത്രി. ഡല്‍ഹി സമരത്തിന് എല്ലാവരുടെയും പിന്തുണ തേടുന്നു. കേന്ദ്രത്തെ എതിര്‍ക്കാന്‍ സ്വന്തം നിലയിലെങ്കിലും പ്രതിപക്ഷം തയാറാകണം. കേരളം അതിജീവന പോരാട്ടത്തിന്റെ ഭൂമി. ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തിലുള്ള കേരള മാതൃക തകര്‍ക്കാനാണ് ശ്രമമെന്നും അദേഹം പറഞ്ഞു. 100 രൂപ നികുതി പിരിച്ചാല്‍ കേരളത്തിന് കേന്ദ്രം തരുന്നത് 21 രൂപയാണ്. യുപിക്ക് ഇത് 46 രൂപയാണെന്നും അദേഹം പറഞ്ഞു.
കേന്ദ്ര അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബിയെക്കുറിച്ച് ആലോചിക്കേണ്ടി വരും. പ്രതിപക്ഷവും കേന്ദ്ര അവഗണന ഉണ്ടെന്ന് ഇപ്പോള്‍ സമ്മതിക്കുന്നുവെന്ന് അദേഹം പറഞ്ഞു. 25 പുതിയ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും. ടൂറിസം മേഖലയില്‍ 5000 കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്ന് അദേഹം പറഞ്ഞു. കേരളീയത്തിന് പത്തുകോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രതികാര നടപടികള്‍മൂലം കേരളം കടുത്ത സാമ്പത്തിക പ്രയാസം നേരിടുന്നുവെന്ന് അദേഹം പറഞ്ഞു. നവകേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അടുത്ത മൂന്നു വര്‍ഷം 3ലക്ഷം കോടിയുടെ നിക്ഷേപം നടപ്പിലാക്കും.
Post a Comment
0 Comments