Type Here to Get Search Results !

Bottom Ad

തളങ്കര മാലിക് ദീനാര്‍ അക്കാദമി ഇസ്ലാമിക് ലൈബ്രറി ശിലാസ്ഥാപനം എട്ടിന്


കാസര്‍കോട്: തളങ്കര മാലിക് ദിനാര്‍ ഇസ്ലാമിക് അക്കാദമിയോട് ചേര്‍ന്ന് നിര്‍മിക്കുന്ന ഇസ്ലാമിക് ലൈബ്രറിയുടെ ശിലാസ്ഥാപന കര്‍മം എട്ടിന് വൈകിട്ട് 4 മണിക്ക് ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. മാലിക് ദീനാര്‍ വലിയ ജുമാഅത്ത് പള്ളി കമ്മിറ്റി പ്രസിഡന്റ്് യഹിയ തളങ്കര അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. 

മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ ഇമാമ പ്രസിഡന്റ് ഇബ്രാഹിം ഖലീല്‍ ഹുദവി പ്രോജക്ട് പ്രസന്റേഷന്‍ നടത്തും. മംഗലാപുരം കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹ്മദ് അല്‍ അസ്ഹരി, മാലിക് ദീനാര്‍ വലിയ ജമാഅത്ത് പള്ളി ഖത്തീബ് കെ.എം അബ്ദുല്‍ മജീദ് ബാഖവി, മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പല്‍ അബ്ദുല്‍ ബാരി ഹുദവി, വൈസ് പ്രിന്‍സിപ്പല്‍ ഇബ്രാഹിം ഹുദവി, മാലിക് ദീനാര്‍ വലിയ ജുമാഅത്ത് പള്ളി കമ്മിറ്റി ജനറല്‍ സെക്രട്ടറി എ അബ്ദുറഹ്മാന്‍, വൈസ് പ്രസിഡന്റ് കെ.എ മുഹമ്മദ് ബഷീര്‍, സെക്രട്ടറിമാരായ കെ.എം അബ്ദുറഹ്മാന്‍, ടി.എ ഷാഫി, ട്രഷറര്‍ പിഎ സത്താര്‍ ഹാജി, കമ്മിറ്റി മെമ്പര്‍മാരയ എന്‍കെ അമാനുല്ലാഹ്, അസ്ലം ഹാജി പടിഞ്ഞാര്‍, കെ എം ബഷീര്‍, ടിഎസ് മുഹമ്മദ് ബഷീര്‍, കെഎം ഹനീഫ്, ഹാഷിം കടവത്ത്, സമീര്‍ ചെങ്കള, അക്കാദമി കമ്മിറ്റി മെമ്പര്‍മാരായ ഹാസൈനാര്‍ ഹാജി തളങ്കര, മുഹമ്മദ് ഹാജി വെല്‍ക്കം, ടി.ഇ മുഖ്താര്‍, കെ.എം അബ്ദുല്ലാഹ് ഹാജി, സഹീര്‍ ആസിഫ്, സിദ്ധീഖ് ചക്കര, അബ്ദുല്‍ ജലീല്‍ കടവത്ത്, ഇമാമ ജനറല്‍ സെക്രട്ടറി അബ്ദുല്‍ നാഫി ഹുദവി, വൈസ് പ്രസിഡണ്ട് ഇബ്രാഹിം സാദിഖ് ഹുദവി, ട്രഷറര്‍ ആരിഫ് ഹുദവി, അക്കാദമി മാനേജര്‍ കെ.എച്ച് മുഹമ്മദ് അഷ്റഫ് പ്രസംഗിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad