ഹൈദരാബാദ്: കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റിന്റെ ബാറില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തി. ഹൈദരാബാദ് സ്വദേശി മെട്രോ സ്റ്റേഷനില്‍ നിന്നും വാങ്ങിയ ചോക്ലേറ്റിലാണ് പുഴുവിനെ കണ്ടത്. റോബിന്‍ സാച്ചൂസ് എന്നയാള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഇതിന്റെ വീഡിയോ യുവാവ് എക്‌സില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. നഗരത്തിലെ അമീര്‍പേട്ട് മെട്രോ സ്റ്റേഷനിലെ രത്നദീപ് റീട്ടെയില്‍ സ്റ്റോറില്‍ നിന്ന് 45 രൂപ കൊടുത്ത് വാങ്ങിയ ചോക്ലേറ്റിന്റെ ബില്ലും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റ് നിമിഷനേരങ്ങള്‍ കൊണ്ട് വൈറലാവുകയും നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും കമ്പനിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ സംഘത്തെ അറിയിച്ചിട്ടുണ്ടെന്നും എത്രയും വേഗം പ്രശ്‌നം പരിഹരിക്കുമെന്നും ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രതികരിച്ചു.
Post a Comment
0 Comments