Type Here to Get Search Results !

Bottom Ad

കണ്ണൂര്‍ സര്‍വകലാശാല കലോത്സവം; പയ്യന്നൂര്‍ കോളജ് ചാമ്പ്യന്മാര്‍


മുന്നാട് (കാസര്‍കോട്): കാസര്‍കോടിന്റെ മലയോര മേഖലയെ ആവേശക്കൊടുമുടിയിലെത്തിച്ച സര്‍ഗാത്മകതയുടെയും സംസ്‌കാര വൈവിധ്യങ്ങളുടെയും ആഘോഷമായ കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന് തിരശ്ശീല. സ്റ്റേജിനങ്ങളുടെ ഒട്ടുമിക്ക ഫലങ്ങളും പുരത്തുവന്നപ്പോള്‍ 252 പോയിന്റുമായി പയ്യന്നൂര്‍ കോളജ് കുതിപ്പ് തുടരുന്നു. പോയവര്‍ഷത്തെയും ചാമ്പ്യന്മാരാണ് പയ്യന്നൂര്‍ കോളേജ്. തൊട്ടുപിന്നാലെ കാസര്‍കോട് ഗവ. കോളേജാണ് (230). കണ്ണൂര്‍ എസ്എന്‍ കോളജാണ് (200) മൂന്നാമത്. കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ ബ്രണ്ണന്‍ തലശേരി (192) നാലാം സ്ഥാനത്തുണ്ട്. ഡോണ്‍ബോസ്‌കോ അങ്ങാടിക്കവ് (157), നെഹ്റു കോളജ് പടന്നക്കാട് (136), സര്‍ സയ്യദ് തളിപ്പറമ്പ് (130), ലാസ്യ കോളേജ് പിലാത്തറ (106), കേയി സാഹിബ് തളിപ്പറമ്പ് (104), മാങ്ങാട്ടുപറമ്പ കാമ്പസ് (102) എന്നീ കോളേജുകളും പിന്നാലെയുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad