കാഞ്ഞങ്ങാട്: സി.എം.പി കാസര്‍കോട് ജില്ലാ കൗണ്‍സില്‍ മുന്‍ അംഗം അഡ്വ. എം.എം സാബു (60) അന്തരിച്ചു. ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷകനായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായി കാഞ്ഞങ്ങാട് പടന്നക്കാട്ടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. എണ്‍പതുകളില്‍ എസ്.എഫ്.ഐയുടെ സജീവ നേതാവായിരുന്നു. കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എസ്.എഫ്.ഐ കോളേജ് യൂണിറ്റ് പ്രസിഡണ്ട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, യൂണിവേഴ്സിറ്റി യൂണിയന്‍ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ചു. 1986 മുതല്‍ സി.എം.പിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. വിദ്യാര്‍ത്ഥി നേതാവായിരിക്കെ നിരവധി സമരങ്ങള്‍ക്ക് ധീരമായ നേതൃത്വം വഹിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് അര്‍ബന്‍ സഹകരണ സൊസൈറ്റിയുടെ സ്ഥാപക ഡയറക്ടര്‍ കൂടിയാണ്. ഭാര്യ: അഡ്വ. നവനീത മാവില. മകന്‍: സൗമിത്ത് ശ്യാം സാബു.
സി.എം.പി. ജില്ലാ കൗണ്‍സില്‍ മുന്‍ അംഗം അഡ്വ. എം.എം സാബു അന്തരിച്ചു
17:42:00
0

Tags
Post a Comment
0 Comments