സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ കുട്ടികളില്‍ നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ വാട്ടര്‍ ബെല്‍ സംവിധാനവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. ഇതിന്റെ ഭാഗമായി നിലവിലെ ഇന്റര്‍വെല്‍ കൂടാതെ സ്‌കൂളുകളില്‍ വെള്ളം കുടിക്കാനായി പ്രത്യേകം വാട്ടര്‍ ബെല്‍ നല്‍കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
രാവിലെ 10.30 നും ഉച്ചയ്ക്ക് 2.00 മണിക്കും സ്‌കൂളുകളില്‍ വാട്ടര്‍ ബെല്‍ മുഴങ്ങും. തുടര്‍ന്ന് വെള്ളം കുടിക്കുന്നതിന് അഞ്ച് മിനിറ്റ് ഇടവേള നല്‍കും. ഈ സമയത്ത് കുട്ടികള്‍ വെള്ളം കുടിക്കുന്നുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പു വരുത്തണം. വീടുകളില്‍ നിന്ന് വെള്ളം കൊണ്ടുവരാത്ത കുട്ടികള്‍ക്ക് അധികൃതര്‍ വെള്ളം ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.
Post a Comment
0 Comments