പാലക്കാട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനമാണെന്ന് തെറ്റിദ്ധരിച്ച് രോഗിയുമായെത്തിയ ആംബുലന്‍സിന് കരിങ്കൊടി കാണിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍. പാലക്കാട് കാഴ്ച്ചപ്പറമ്പിലാണ് എസ്എഫ്ഐ ആംബുലന്‍സിന് നേരെ കരിങ്കൊടികാണിച്ചത്.
സൈറനിട്ട് ദേശീയപാത 544 ലൂടെ വന്ന വാഹനം ഗവര്‍ണറുടേതാണെന്ന് തെറ്റിധരിച്ച് എസ്എഫ്ഐക്കാര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇവരെ ബലം പ്രയോഗിച്ചും കാര്യം പറഞ്ഞും പിന്തിരിപ്പിക്കുകയായിരുന്നു. ഗവര്‍ണര്‍ക്കെതിരെ കഞ്ചിക്കോട്ടും എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധമുണ്ടായി. പാലക്കാട്ടു ജില്ലയിലെ വിവിധ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി എത്തിയപ്പോഴായിരുന്നു ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐയുടെ പ്രതിഷേധം.
Post a Comment
0 Comments