കാഞ്ഞങ്ങാട്: നിര്‍ത്തിയിട്ട കാറില്‍ നിന്നും മയക്കുമരുന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൈക്കടപ്പുറത്തെ കെ.എസ്. ഷാറോണ്‍ (28), ചെറുവത്തൂര്‍ പാടിക്കാലിലെ പി.എസ് ഷുറൈഫ് (28), കൈതക്കാട്ടെ ടി.സി സിറാജ് (28) എന്നിവരെയാണ് ഇന്നലെ വൈകിട്ട് മീനാപ്പീസില്‍ നിന്ന് മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തത്. 7.310 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടികൂടിയത്.
കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു. ഇതുവഴി പോയ പൊലീസ് സംഘം സംശയത്തെ തുടര്‍ന്ന് കാറിനടുത്തെത്തിയപ്പോള്‍ മൂവരും രക്ഷപ്പെടാന്‍ ശ്രമിച്ചു. കാര്‍ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഡി.വൈ.എസ്.പി എം.പി വിനോദ്, എസ്.ഐമാരായ അബൂബക്കര്‍ കല്ലായി, പി.വി അഖില്‍, കെ.ടി ഹരിദാസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജീനീഷ്, സജീഷ്, ഷൈജു അജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടിച്ചത്.
Post a Comment
0 Comments