കാസര്‍കോട്: എഴുത്തുകാരനും സാമൂഹികപ്രവര്‍ത്തകനുമായ 60കാരനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി. ധര്‍മ്മത്തടുക്കയിലെ ജോണ്‍ ഡിസൂസയെയാണ് കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ സ്‌കൂടറും മൊബൈല്‍ ഫോണും റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പെര്‍മുദെയിലെ സുഹൃത്തായ ജോസഫിന്റെ വീട്ടിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭാര്യ ഡല്‍ഫിന്‍ മൊന്തോര ഫോണ്‍ വിളിച്ചുവെങ്കിലും പ്രതികരണമുണ്ടായില്ല. പല സ്ഥലങ്ങളില്‍ അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് ഭാര്യ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി.
എഴുത്തുകാരനും സാമൂഹികപ്രവര്‍ത്തകനുമായ 60കാരനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
19:17:00
0
കാസര്‍കോട്: എഴുത്തുകാരനും സാമൂഹികപ്രവര്‍ത്തകനുമായ 60കാരനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി. ധര്‍മ്മത്തടുക്കയിലെ ജോണ്‍ ഡിസൂസയെയാണ് കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ സ്‌കൂടറും മൊബൈല്‍ ഫോണും റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പെര്‍മുദെയിലെ സുഹൃത്തായ ജോസഫിന്റെ വീട്ടിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭാര്യ ഡല്‍ഫിന്‍ മൊന്തോര ഫോണ്‍ വിളിച്ചുവെങ്കിലും പ്രതികരണമുണ്ടായില്ല. പല സ്ഥലങ്ങളില്‍ അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് ഭാര്യ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി.
Tags
Post a Comment
0 Comments