കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കുറ്റവിചാരണ ചെയ്യുന്ന കെ.പി.സി.സിയുടെ 'സമരാഗ്‌നി' ജനകീയ പ്രക്ഷോഭ യാത്ര കാസര്‍കോട്ട് നിന്ന് പ്രയാണമാരംഭിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്‌നി ജനകീയ പ്രക്ഷോഭയാത്ര 29ന് തിരുവനന്തപുരത്ത് സമാപിക്കും. വെള്ളിയാഴ്ച വൈകുന്നേരം കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്ന് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പൊതുസമ്മേളനത്തോടെയാണ് ജാഥ ആരംഭിച്ചത്. വിദ്യാനഗര്‍ ഗവ. കോളജ് പരിസരത്തു നിന്ന് സമരയോദ്ധാക്കളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സമരാഗ്‌നിക്ക് തിരിതെളിയിച്ചു.
കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍ സ്വാഗതം പറഞ്ഞു. കേരളത്തിന്റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ എംഎം ഹസന്‍, മുസ്്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, രമ്യ ഹരിദാസ്, ബെന്നിബഹനാന്‍, എം.കെ രാഘവന്‍, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, ചാണ്ടി ഉമ്മന്‍, കെ.സി ജോസഫ്, ടി സിദ്ദീഖ്, ഷാഫി പറമ്പില്‍, അന്‍വര്‍ സാദാത്ത്, മാത്യൂ കുഴല്‍നാടന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, മുസ്്‌ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്്മാന്‍, ഷാനി മോള്‍ ഉസ്മാന്‍, കെപിസിസി ഭാരവാഹികള്‍, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, ഡിസിസി പ്രസിഡന്റുമാര്‍ ചടങ്ങില്‍ പങ്കെടുത്തു.
Post a Comment
0 Comments