Type Here to Get Search Results !

Bottom Ad

മൂന്നാം സീറ്റില്‍ ഉറച്ച് മുസ്ലിം ലീഗ്; വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്ത സാഹചര്യമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍


മലപ്പുറം: മൂന്നാം സീറ്റ് വിഷയത്തില്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പ്രതികരിച്ചു. മുസ്ലിം ലീഗിന്റെ ന്യായമായ ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും ചര്‍ച്ചയ്ക്ക് ശേഷം ബാക്കി പ്രതികരിക്കാമെന്നും എംപി കൂട്ടിച്ചേര്‍ത്തു. അതേസമയം കോണ്‍ഗ്രസ്- ലീഗ് ചര്‍ച്ചയ്ക്കായി ലീഗ് നേതാക്കള്‍ ആലുവ ഗസ്റ്റ് ഹൗസില്‍ എത്തി. പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ്, പിഎംഎ സലാം, ഇടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് എത്തിയത്. 11 മണിക്ക് ആലുവ പാലസില്‍ ആണ് യോഗം. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ എന്നിവര്‍ കോണ്‍ഗ്രസില്‍ നിന്നും ചര്‍ച്ചയില്‍ പങ്കെടുക്കും.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad