വയനാട്: ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മാനന്തവാടി മെഡിക്കല്‍ കോളജിലെ മാനസികാരോഗ്യ വിദഗ്ധന് സസ്‌പെന്‍ഷന്‍. ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കുറ്റവാളിയാണെന്ന് കണ്ടെത്തിയിട്ടും ജോസ്റ്റിന്‍ ഫ്രാന്‍സിസ് സര്‍വീസില്‍ തുടരുന്നവെന്ന മീഡിയവണ്‍ വാര്‍ത്തക്ക് പിന്നാലെയാണ് നടപടി. ഇതോടെ ക്യാമ്പ് ചുമതലയില്‍ നിന്ന് മാറ്റി ഡി.എം.ഒ വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. ഇതിനു പിന്നാലെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള വകുപ്പ് നടപടി.
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി സര്‍വീസില്‍ തുടരുന്നതും ജില്ലയിലെ പഠന വൈഷമ്യമുള്ള എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ എല്‍.ഡി സ്‌ക്രീനിങ് ക്യാമ്പിന് നേതൃത്വം നല്‍കുന്നതും മീഡിയവണ്‍ പുറത്തെത്തിച്ചതോടെയാണ് ഇയാളെ മാറ്റി ഡി.എം.ഒ വിദ്യഭ്യാസ വകുപ്പിന് ഉത്തരവ് നല്‍കിയത്. വാര്‍ത്ത പുറത്തുവന്നതോടെ വിവിധ യുവജന സംഘടനകളും വനിതാ സംഘടനകളും പ്രതിഷേധവുമായെത്തിയിരുന്നു.
Post a Comment
0 Comments