കാസര്‍കോട്: മാവേലി എക്സ്പ്രസ് ട്രെയിനിന്റെ വാതിലിനടുത്ത് നില്‍ക്കുന്നതിനിടെ തെറിച്ച് വീണ് പ്രവാസി യുവാവിന് ഗുരുതരമായി പരിക്കേറ്റു. കൊല്ലം കരുനാഗപ്പള്ളി തുണ്ടുവിള സ്വദേശി ഡിജോ ഫെര്‍ണാണ്ടസ് (32) ആണ് ട്രെയിനില്‍ നിന്ന് വീണത്. ശനിയാഴ്ച രാവിലെ തൃക്കരിപ്പൂര്‍ വടക്കേകൊവ്വലിലെ ഒരു വീടിനടുത്തുള്ള തെങ്ങിന്‍തോപ്പിലാണ് യുവാവിനെ കണ്ടെത്തിയത്. തലയ്ക്കും കാലിനും സാരമായി പരിക്കേറ്റ് രക്തം വാര്‍ന്ന ഇയാളെ തൃക്കരിപ്പൂരിലെ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിലും പ്രവേശിപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ മാവേലി എക്സ്പ്രസ് ട്രെയിനില്‍ നിന്ന് യാത്രക്കാരന്‍ വീണതായി മറ്റൊരു യാത്രക്കാരന്‍ റെയില്‍വേ പൊലീസിനെ അറിയിക്കുകയായിരുന്നു. ചന്തേരയ്ക്കും തൃക്കരിപ്പൂരിനും ഇടയിലാണ് വീണതെന്നാണ് നല്‍കിയ വിവരം. തുടര്‍ന്ന് ചന്തേര പൊലീസ് പ്രദേശവാസികളുടെ സഹായത്തോടെ റെയില്‍വേ ട്രാകിന്റെ ഇരുവശങ്ങളിലും തിരച്ചില്‍ നടത്തിയിരുന്നു.
Post a Comment
0 Comments