Type Here to Get Search Results !

Bottom Ad

സീതാംഗോളിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീപിടിച്ചു; ദുരൂഹതയെന്ന് പ്രദേശവാസികള്‍


സീതാംഗോളി: സീതാംഗോളിയില്‍ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. ഇതില്‍ നിന്നും ഉയര്‍ന്ന പുകപടലങ്ങള്‍ പ്രദേശവാസികളെ ശ്വാസം മുട്ടിച്ചു. ഇന്നലെ രാവിലെയാണ് സീതാംഗോളി ടൗണില്‍ മാലിന്യക്കൂമ്പാരം കത്തിനശിച്ചത്. മാലിന്യത്തിന് തീപിടിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആരോ തീവെച്ചതാണെന്ന് സംശയിക്കുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു. ഇതിന് മുമ്പും സീതാംഗോളിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീപിടിച്ച സംഭവമുണ്ടായിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്.പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണിയായി മാറിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിന് ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിക്കണമെന്ന് പൊതുപ്രവര്‍ത്തകനായ ഈസക്കുഞ്ഞി സീതാംഗോളി ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലയിലുടനീളം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറയുകയാണ്. ഇവ സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനം ജില്ലയില്‍ എവിടെയുമില്ല. ഇക്കാര്യത്തില്‍ അടിയന്തര ഇടപടലുണ്ടാകുന്നതിന് ഈസക്കുഞ്ഞി കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad