കാസര്‍കോട്: കാസര്‍കോട് നഗരസഭ ചെയര്‍മാനായി അബ്ബാസ് ബീഗത്തെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ കൗണ്‍സില്‍ ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അബ്ബാസ് ബീഗം ഇരുപതു വോട്ട് നേടി. പി. രമേശന്‍ 14 വോട്ടുകളും നേടി. അഡ്വ. വിഎം മുനീര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതേ ഭരണസമിതിയില്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു അബ്ബാസ് ബീഗം.
പാര്‍ട്ടി തലത്തില്‍ നേരത്തെയുള്ള ധാരണപ്രകാരമാണ് രണ്ടര വര്‍ഷത്തിനു ശേഷം വിഎം മൂനീര്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞത്. അതേസമയം, ചെയര്‍മാന്‍ സ്ഥാനത്തോടൊപ്പം കൗണ്‍സില്‍ അംഗത്വം കൂടി വിഎം മുനീര്‍ രാജിവച്ചിരുന്നു. ഇതോടെ ഖാസിലേന്‍ വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. പാര്‍ട്ടി തലത്തില്‍ സ്ഥാനാര്‍ഥി ചര്‍ച്ചയും പുരോഗമിക്കുന്നുണ്ട്.
Post a Comment
0 Comments