ബദിയടുക്ക: ബദിയടുക്ക മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.എ അബൂബക്കര്‍ (65) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം. യു.ഡി.എഫ് പഞ്ചായത്ത് ലെയ്സണ്‍ കമ്മിറ്റി അംഗം, ബദിയടുക്ക റഹ്മാനിയ ജുമാമസ്ജിദ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.ബദിയടുക്ക പഞ്ചായത്തില്‍ മൂന്ന് തവണ അംഗമായി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. മുസ്ലിംലീഗിന്റെ സജീവപ്രവര്‍ത്തകനായിരുന്ന അബൂബക്കര്‍ സാമൂഹ്യ-സാംസ്‌ക്കാരിക മേഖലകളിലും നിറഞ്ഞുനിന്നിരുന്നു.
ഭാര്യ: ആയിഷ. മക്കള്‍: റിസ്‌വാന, മനാഫ്, സമീന, ഷിഹാന, ഇര്‍ഫാന. മരുമക്കള്‍: മെഹബൂബ, നിസാര്‍, അബ്ദുല്ല, ആസിഫ്, നൗഫല്‍. സഹോദരങ്ങള്‍: മൊയ്തീന്‍കുഞ്ഞി, ബീഫാത്തിമ, നഫീസ, റുഖിയ, പരേതനായ മുഹമ്മദ്.
Post a Comment
0 Comments