ബദിയടുക്ക: ഗ്യാരേജ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അര്‍ളടുക്കയിലെ ഉമറുല്‍ ഫാറൂഖിനെ(41)യാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. അര്‍ത്തിപ്പള്ളയിലെ തിമോത്തി ക്രാസ്റ്റയുടെ ഉടമസ്ഥതയില്‍ ബദിയടുക്ക ബോളുക്കട്ടയിലുള്ള ഗ്യാരേജിന്റെ പൂട്ട് പൊളിച്ച് ജാക്കി, ലിവര്‍, ഗിയര്‍ബോക്സ് തുടങ്ങി ഒരു ലക്ഷത്തി അഞ്ചായിരം രൂപയുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്ത കേസിലാണ് ഉമറുല്‍ ഫാറൂഖ് അറസ്റ്റിലായത്. കാസര്‍കോട്ടുനിന്നാണ് ഉമറുല്‍ ഫാറൂഖിനെ ബദിയടുക്ക പൊലീസ് പിടികൂടിയത്. ഉമറുല്‍ ഫാറൂഖിനെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. ഈ കേസിലെ മറ്റൊരു പ്രതിയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബോവിക്കാനം സ്വദേശിയും നെല്ലിക്കട്ട വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ മുഹമ്മദ് റഫീഖിനെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഗ്യാരേജില്‍ നിന്ന് മോഷണം പോയ സാധനങ്ങളില്‍ പകുതി ഭാഗം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഗ്യാരേജ് കുത്തിത്തുറന്ന് കവര്‍ച്ച; ഒരു പ്രതി കൂടി അറസ്റ്റില്‍
17:06:00
0

Tags
Post a Comment
0 Comments