കാഞ്ഞങ്ങാട്: ലോഡ്ജിലെ ജീവനക്കാരനെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണ കാരണം കരള്‍രോഗമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. ഇതോടെയാണ് യുവാവിന്റെ മരണത്തിന് പിന്നിലെ ദുരുഹത നീങ്ങിയത്. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കേസെടുത്ത ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്പെക്ടര്‍ എംപി ആസാദിന്റെ നേത്യത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്നതിനിടെയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചത്. ചൊവ്വാഴ്ച രാത്രി 8.45 മണിയോടെയാണ് ഹൊസ്ദുര്‍ഗ് പുതിയകോട്ടയിലെ സൂര്യവംശി ലോഡ്ജിലെ ജീവനക്കാരനായ മടിക്കൈ മേക്കാട്ടെ ഓമനയുടെ മകന്‍ അനൂപിനെ (35)യാണ് താമസിക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. തലയില്‍ മുറിവേറ്റ് രക്തംവാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടെയാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്.
ലോഡ്ജിലെ ജീവനക്കാരനായ യുവാവിന്റെ മരണം കരള്‍രോഗം ദുരൂഹത നീങ്ങി
19:07:00
0

Tags
Post a Comment
0 Comments