Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലയിലെ പ്രഥമ ഔഷധ പാര്‍ശ്വഫല നിരീക്ഷണ കേന്ദ്രം തുറന്നു


കാസര്‍കോട്: മാലിക് ദീനാര്‍ ഫാര്‍മസി കോളജില്‍ ജില്ലയിലെ ആദ്യത്തെ ഔഷധങ്ങളുടെ പാര്‍ശ്വഫല നിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ: (ഡോ) അജിത്ബാബു അധ്യക്ഷനായ ചടങ്ങ് ദേശീയ ഫാര്‍മക്കോപ്പിയ കമ്മീഷനില്‍ സയിന്റിഫിക് അസിസ്റ്റന്റ് ആയ ഡോ: ആര്‍.എസ് റേ ഉദ്ഘാടനം ചെയ്തു. ഔഷധങ്ങളുടെ പാര്‍ശ്വഫല നിരീക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസെടുത്തു. വിപണിയില്‍ ലഭ്യമായ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ നിരീക്ഷിക്കുകയും ദേശീയാടിസ്ഥാനത്തില്‍ രേഖപ്പെടുത്തി ഔഷധ ഉപയോഗം കൂടുതല്‍ ശാസ്ത്രീയമാക്കുക എന്നതാണ് നിരീക്ഷണ കേന്ദ്രത്തിന്റെ ലക്ഷ്യം.

ഫാര്‍മക്കോളജി വിഭാഗത്തിലെ അസോ: പ്രഫസര്‍ ടി.കെ. ദീപകിനെ അനുമോദിച്ചു. മാലിക് ദീനാര്‍ ഫാര്‍മസി കോളജ് ചെയര്‍മാന്‍ കെ.എസ് ഹബീബ്, കാസര്‍കോട് കെ.എസ് അബ്ദുള്ള ആശുപത്രി ചെയര്‍മാന്‍ കെ.എസ് അന്‍വര്‍ സാദത്ത്, ആശുപത്രി മാനേജര്‍ സില്‍ജ ജോര്‍ജ്, ആര്‍.എം. ഒ. ഡോ: ഫഹദ് ഇഖ്ബാല്‍, ഫാര്‍മസി കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ ഷംസുദ്ദീന്‍ ഡി.കെ, ഫാര്‍മസി പ്രാക്റ്റീസ് വിഭാഗം അസോ: പ്രഫസര്‍ സജ്‌ന, ലക്ചറര്‍ ടി. രാഗേഷ് പ്രസംഗിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad