Type Here to Get Search Results !

Bottom Ad

സക്കര്‍ബര്‍ഗ് മരണപ്പെട്ടേക്കാമെന്ന് മെറ്റ; കമ്പനിയും നിക്ഷേപകരും പ്രതിസന്ധിയിലാകുമെന്ന് മുന്നറിയിപ്പ്


മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് മരണപ്പെട്ടേക്കാമെന്ന് കമ്പനി റിപ്പോര്‍ട്ട്. കമ്പനി പുറത്തിറക്കിയ സാമ്പത്തിക റിപ്പോര്‍ട്ടിലാണ് സക്കര്‍ബര്‍ഗിന്റെ മരണത്തെ കുറിച്ച് മെറ്റ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. സക്കര്‍ബര്‍ഗിന്റെ ഉയര്‍ന്ന അപകട സാധ്യതയുള്ള ജീവിത രീതികളോട് കമ്പനി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സക്കര്‍ബര്‍ഗിന്റെ അഭാവം കമ്പനിയുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നും മെറ്റ ആശങ്ക അറിയിച്ചിട്ടുണ്ട്. മെറ്റ സിഇഒയുടെ ഉയര്‍ന്ന അപകട സാധ്യതയുള്ള വിനോദങ്ങളെ കുറിച്ചും മെറ്റ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ഇത്തരം വിനോദങ്ങള്‍ ഗുരുതരമായ പരിക്കുകള്‍ക്കും മരണത്തിനും കാരണമാകുന്നവയാണെന്നും മെറ്റ പറയുന്നു.

സാഹസിക വിനോദങ്ങള്‍, മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ്, വ്യോമ വിനോദങ്ങള്‍ തുടങ്ങിയവ അപകടം വിളിച്ച് വരുത്തുന്നവയാണെന്നും ഇത് കമ്പനിയ്ക്കും നിക്ഷേപകര്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുമെന്നും മെറ്റ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഉയര്‍ന്ന അപകട സാധ്യത എന്നാല്‍ ഉയര്‍ന്ന പ്രതിഫലം എന്നാണ് സക്കര്‍ബര്‍ഗ് റിപ്പോര്‍ട്ടിന് സാമൂഹ്യ മാധ്യമത്തിലൂടെ മറുപടി നല്‍കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad