ലോകത്തിലെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിൽ കേരളത്തിലെ ഒരു ബീച്ചും ഉൾപ്പെടുന്നു. സ്കോട്ടിഷ് ഹൈലാൻഡ്സ് മുതൽ ആസ്ട്രേലിയൻ തീരം വരെ ഉൾപ്പെടുന്ന പട്ടികയാണ് ലോൺലി പ്ലാനറ്റിന്റെ ഏറ്റവും പുതിയ പുസ്തകത്തിൽ ഉൾപ്പെടുത്തിയത്. തായ്‌ലൻഡിലെ ഈന്തപ്പനകൾ നിറഞ്ഞ തീരങ്ങളും വെയിൽസിലെ കാറ്റുള്ള ബീച്ചുകളും ജപ്പാന്റെ പുറം ദ്വീപുകളിലെ ആളൊഴിഞ്ഞ കടൽത്തീരങ്ങളുമെല്ലാം ലോൺലി പ്ലാനറ്റിൻ്റെ പുതിയ പുസ്തകത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്. ചെറുതും ചൂടുള്ളതുമായ പ്രകൃതിദത്ത കുളങ്ങളാൽ സമ്പന്നമായ മിഡിൽ ഈസ്റ്റിലേക്കുള്ള എൻട്രിയാണ് യെമനിലെ ഖലൻസിയ ബീച്ചെന്ന് പുസ്തകം പറയുന്നു.
പനാമയിലെ റെഡ് ഫ്രോഗ് ബീച്ചും ഫിജിയിലെ ബ്ലൂ ലഗൂൺ ബീച്ചും പട്ടികയിൽ ഇടംപിടിച്ച സ്ഥലങ്ങളാണ്. ആഫ്രിക്കയിൽ പർവത പശ്ചാത്തലത്തിൽ സജ്ജീകരിച്ചിരിക്കുന്ന പ്രശസ്തമായ പാർട്ടി ഡെസ്റ്റിനേഷനായ കേപ് ടൗണിലെ ക്യാമ്പ്സ് ബേ ബീച്ച് പോലുള്ളവ ആകർഷകമാണ്. ഏഷ്യയിൽ നിന്ന്, ഫിലിപ്പീൻസിലെ അമ്പരപ്പിക്കുന്ന മാരെമെഗ്മെഗ് ബീച്ചുമുണ്ട്. കേരളത്തിൽ നിന്ന് വർക്കലയിലെ പാപനാശം ബീച്ചാണ് പട്ടികയിൽ ഇടം പിടിച്ചത്. ഇന്ത്യയിൽ നിന്ന് പാപനാശം ബീച്ചിനുപുറെമ ആൻഡമാൻ ദ്വീപിലെ രാധാനഗർ സ്വരാജ് ദീപ് ബീച്ചും ഗോവയിലെ പാലോലം ബീച്ചും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
Post a Comment
0 Comments