ബംഗളൂരു: ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന്റെ വിരല്‍ കടിച്ചുമുറിച്ച് യുവാവ്. കര്‍ണാടകയിലെ ബംഗളൂരുവിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ വിരല്‍ കടിച്ചുമുറിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബംഗളൂരു വില്‍സണ്‍ ഗാര്‍ഡനില്‍ ഹെല്‍മറ്റ് ധരിക്കാതെയെത്തിയ സയ്യിദ് ഷാഫി എന്ന യുവാവിനെ പൊലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥനും യുവാവും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ ഇരുചക്ര വാഹനത്തിന്റെ താക്കോല്‍ ഉദ്യോഗസ്ഥന്‍ ഊരിയെടുക്കാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതനായ യുവാവ് ഉദ്യോഗസ്ഥന്റെ വിരല്‍ കടിച്ചുമുറിക്കുകയായിരുന്നു.
Post a Comment
0 Comments