താജ് മഹലിലെ ഉറൂസ് ആഘോഷത്തിനെതിരെ ഹർജി നൽകി അഖില ഭാരത ഹിന്ദു മഹാസഭ. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്മാരകത്തിൽ ഉറൂസ് നിരോധിച്ച് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ആഗ്ര കോടതിയിൽ ഹിന്ദു മഹാസഭ ഹർജി നൽകി. കോടതി ഹർജി ഫയലിൽ സ്വീകരിച്ചു. താജ് മഹലിലെ ഈ വർഷത്തെ ഉറൂസ് ഫെബ്രുവരി 6 മുതൽ 8 വരെയാണ് നടക്കുന്നത്. ഈ സാഹചര്യത്തിൽ അടിയന്തരമായി കേസ് പരിഗണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു.
എന്നാൽ കോടതി മാർച്ച് നാലിന് ഹർജി പരിഗണിയ്ക്കാനായി മാറ്റി. ഉറൂസ് ആഘോഷങ്ങൾ നടക്കുന്ന ദിവസം സൗജന്യമായി താജ് മഹലിലേക്ക് പ്രവേശിക്കുവാനുള്ള അവസരമുണ്ട്. ഈ സൗജന്യ പ്രവേശനം വിലക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. മുഗളന്മാരോ ബ്രിട്ടീഷുകാരോ അവരുടെ ഭരണ കാലത്ത് ഇത്തരത്തിലുള്ള ആഘോഷങ്ങൾ സ്മാരകത്തിനുള്ളിൽ നടത്തിയിരുന്നില്ല എന്നാണു ഹർജിയിൽ പറയുന്നത്.
Post a Comment
0 Comments